Chimmini dam-ചിമ്മിനി ഡാം
കോൾനിലങ്ങളുടെ സംരക്ഷണവും ജലസേചനവും ലക്ഷ്യമാക്കി
പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിൽ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളാല്‍ സമ്പന്നമായ വൈവിധ്യങ്ങളായ സസ്യജാലങ്ങളും കടുവ, പുലി, ആന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ മേച്ചില്‍പ്പുറവുമായ ചിമ്മിനി വന്യജീവി സങ്കേതത്തിലെ 101 ചെറു നീരുറവകളെ തടഞ്ഞു നിർത്തി നിർമ്മിച്ചതാണ് ചിമ്മിനി ഡാം. ചിമ്മിനി കാടുകളിലെ വന്‍ മരങ്ങളില്‍ ധാരാളം മലമുഴക്കി വേഴാമ്പലുകളെ കാണാം. തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂരിനടുത്താണ് ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1984ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. ട്രെക്കിങ് ഉള്‍പ്പടെയുള്ള പരിപാടികള്‍ വനംവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്
പ്രധാന ആകര്‍ഷണം ഡാം തന്നെയാണ്
തൃശൂരില്‍ എറണാകുളം റോഡിൽ ആമ്പല്ലൂരില്‍ നിന്ന് ഇടത്തോട് തിരിഞ്ഞാല്‍ പാലപ്പിള്ളി റോഡ്. ആ റോഡിലൂടെ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിമ്മിനി ഡാമിനടുത്തെത്താം കെഎസ്ഇബിയുടെ ചെറിയ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഉണ്ട് അത് താത്കാലികമായി നിർത്തിവച്ചിരിക്കുന്നു. മമ്മുട്ടി അഭിനയിച്ച ജവാന്‍ ഒഫ് വെള്ളിമലയെന്ന ചിത്രത്തിലൂടെയാണ് ചിമ്മിനിയുടെ സൗന്ദര്യം കൂടുതല്‍ ജനങ്ങളിലേക്കെത്തിയത്. 10.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചിമ്മിനി ഡാം പണിയുന്നതിനായി ചിമ്മിനി വന മേഖലയുടെ ഒരു വലിയ ഭാഗം തന്നെ വെട്ടി നശിപ്പിക്കേണ്ടി വന്നു. കുറുമാലി, പുഴയുടെ കൈവഴിയായ ചിമ്മിണി പുഴയിലാണ് ഡാംകെട്ടിയിട്ടുള്ളത് 101 ചെറു നീരുറവകളാണ് ഡാമിൽ വന്ന്ചേരുന്നത് അപൂര്‍വ സസ്യജീവജാലങ്ങളുടെ കലവറയാണ് ചിമ്മിനി വന മേഖല. മിക്കസമയത്തും കാട്ടുകോഴിയെ കാണാം പീച്ചി-വാഴാനി-നെല്ലിയാമ്പതി-പറമ്പിക്കുളം വനമേഖലയുടെ ഭാഗമാണ് ചിമ്മിനി.
സുഖകരമായ കാലാവസ്ഥയാണ്. 12 ചതുരശ്ര കിലോമീറ്റര്‍ നിത്യഹരിത വനങ്ങളും 16 ചതുരശ്ര കിലോമീറ്റര്‍ ഇലപൊഴിയും വനങ്ങളുമുണ്ട് ചിമ്മിനി വനമേഖലയില്‍. പറമ്പിക്കുളം കടുവാ സങ്കേതത്തിന്‍റെ തുടര്‍ച്ചയായ ഈ വന്യജീവി സങ്കേതം ഏഷ്യന്‍ ആനകളുടെ സംരക്ഷണം മുന്‍ നിര്‍ത്തി രൂപീകരിച്ചിട്ടുള്ള ആനമുടി എലഫന്‍റ് റിസര്‍വിന്‍റെ കൂടി ഭാഗമാണ്.
സഞ്ചാരികള്‍ക്കായി വിവിധ തരം ക്യാംപുകളും പ്രകൃതി സ്നേഹികൾക്കായി നാച്വര്‍ ക്യാംപും കേരള വനം വകുപ്പ് ഇവിടെ ഒരുക്കുന്നു ഡാമിന്മുകളിൽനിന്നുള്ള
അസ്തമയത്തിനുമൊരു പ്രത്യേക ഭംഗിയുണ്ട്
തൃശൂർ വടക്കേ സ്റ്റാൻഡിൽ നിന്നും ചിമ്മിനിഡാമിലേക്ക് ഒരു മണിക്കൂര്‍ ഇടവിട്ട് ബസുണ്ട്. വൈകുന്നേരങ്ങളിൽ തടാകത്തിന്‍റെ മറുകരയിലെത്തുന്ന ആനക്കൂട്ടങ്ങളെ കാണാം. ഒപ്പം ചിമ്മിനിയുടെ സസ്യ-ജൈവ വൈവിധ്യത്തെ സംബന്ധിച്ച് പഠിക്കാന്‍ ഇന്‍റര്‍പ്രട്ടേഷന്‍ സെൻ്ററുമുണ്ട്.
Comments
Post a Comment