Posts

Showing posts with the label chimmini dam

Chimmini dam-ചിമ്മിനി ഡാം

Image
കോൾനിലങ്ങളുടെ സംരക്ഷണവും ജലസേചനവും ലക്ഷ്യമാക്കി പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിൽ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളാല്‍ സമ്പന്നമായ വൈവിധ്യങ്ങളായ സസ്യജാലങ്ങളും കടുവ, പുലി, ആന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ മേച്ചില്‍പ്പുറവുമായ ചിമ്മിനി വന്യജീവി സങ്കേതത്തിലെ 101 ചെറു നീരുറവകളെ തടഞ്ഞു നിർത്തി നിർമ്മിച്ചതാണ് ചിമ്മിനി ഡാം. ചിമ്മിനി കാടുകളിലെ വന്‍ മരങ്ങളില്‍ ധാരാളം മലമുഴക്കി വേഴാമ്പലുകളെ കാണാം. തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂരിനടുത്താണ് ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1984ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്.  ട്രെക്കിങ് ഉള്‍പ്പടെയുള്ള പരിപാടികള്‍ വനംവകുപ്പ് സംഘടിപ്പിക്കുന്നുണ്ട് പ്രധാന ആകര്‍ഷണം ഡാം തന്നെയാണ് തൃശൂരില്‍ എറണാകുളം റോഡിൽ ആമ്പല്ലൂരില്‍ നിന്ന് ഇടത്തോട് തിരിഞ്ഞാല്‍ പാലപ്പിള്ളി റോഡ്. ആ റോഡിലൂടെ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിമ്മിനി ഡാമിനടുത്തെത്താം   കെഎസ്ഇബിയുടെ ചെറിയ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഉണ്ട് അത് താത്കാലികമായി നിർത്തിവച്ചിരിക്...