Meesapulimala - മീശപുലിമല.
ഇടുക്കി ജില്ലയിലാണ് മീശപ്പുലിമല എന്ന സ്വർഗം. മൂന്നാറിൽ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് മീശപ്പുലിമലയിലേക്ക്. സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി.യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങളിൽ അംഗീകരിച്ചിരിക്കുന്ന ജൈവ വൈവിദ്യങ്ങളാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്ന് ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം. ഇവിടേക് കടന്നു ചെല്ലാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻറ പ്രത്യേക അനുവാദം മുൻകൂട്ടി വാങേണ്ടതാണ്. മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റിലൂടെ 24 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീശപ്പുലിമലയുടെ ബേസ് ക്യാംമ്പിലെത്തി. ഒരു മൂന്ന് കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ പ്രകൃതിഭംഗിയുടെ ഇതുവരെ കാണാത്ത അന്തരീക്ഷത്തിലേക്ക് കടക്കുകയായി. അതാണ് റോഡോവാലി. കടുംചുവപ്പ് നിറത്തിലുള്ള കാട്ടുപൂവരശുകള്‍ കൊണ്ട് നിറഞ്ഞ പ്രദേശമാണിവിടം. റോഡോവാലിയില്‍ നിന്നും രണ്ടുമണിക്കൂര്‍ ഒറ്റയടിപ്പാത കയറിയാല്‍ മീശപ്പുലിമലയില്‍ എത്തും. ഏതാണ്ട് ആനമുടിയോളം ഉയരമുണ്ട് മീശപ്പുലി മലയ്ക്ക്. 8640അടിയാണ് ഉയരം. ആകാശത്തിന്റെ ഏതോ ഉയരത്തില്‍ എത്തിയത് പോലെയാണ് ഇവിടെ അനുഭവപ്പെടുക. മേഘങ്ങളെ തൊട്ട് സാഹസി...